കൊല്ലം: പുനലൂർ- മൂവാറ്റുപുഴ പാതയിൽ പത്തനാപുരം കടയ്ക്കാമണ്ണിന് സമീപം ചെലവന്നൂർ പടിയില്‍ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി മൺകൂനകൾ. ഓടയ്ക്കായി കുഴിയെടുത്ത മണ്ണ് കൊടും വളവുകളില്‍ കൂട്ടിയിട്ടിരിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം മൺകൂനയിൽ കയറാതിരിക്കാൻ വെട്ടിയൊഴിഞ്ഞപ്പോൾ ബൈക്ക് സൂപ്പർ ഫാസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു.
ഇതുവഴി പോകുന്നവർ ശ്രദ്ധിക്കുക, അപകടം മൺകൂനയുടെ രൂപത്തിലുണ്ട് - കൊല്ലം വാർത്തകൾ
റോഡ് പണിക്കായി കുഴിയെടുത്തതിന്‍റെ മൺകൂനകളാണ് അപകടകെണിയാകുന്നത്. പ്രദേശത്ത് റോഡുപണിക്കായുള്ള അസംസ്‌കൃത വസ്‌തുക്കൾ നിക്ഷേപിച്ചത് മൂലം അപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്.
ഇതുവഴി പോകുന്നവർ ശ്രദ്ധിക്കുക, അപകടം മൺകൂനയുടെ രൂപത്തിലുണ്ട്
അടിയന്തരമായി മൺകൂന നീക്കം ചെയ്‌ത് റോഡ് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുനലൂർ- പത്തനാപുരം പാതയിൽ റോഡ് പണിയുടെ പേരിൽ അപകടങ്ങളും ഗതാഗത കുരുക്കും പതിവാണെന്നും നാട്ടുകാർ പറയുന്നു.