കേരളം

kerala

ETV Bharat / state

കുണ്ടറയിലും ഇളമ്പള്ളുരിലും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ - covid kollam

കുണ്ടറ പഞ്ചായത്തിലും ഇളമ്പള്ളൂർ പഞ്ചായത്തിലും കൊവിഡ് പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30%ൽ കൂടുതലാണ്.

elampallur panchayat  kundara panchayat  covid restrictions  triple lockdowns  ട്രിപ്പിൾ ലോക്ക്ഡൗണ്‍  കുണ്ടറ  ഇളമ്പള്ളുർ
കുണ്ടറയിലും ഇളമ്പള്ളുരിലും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

By

Published : May 21, 2021, 4:33 PM IST

കൊല്ലം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കുണ്ടറയിലും ഇളമ്പള്ളുരിലും അധിക നിയന്ത്രങ്ങൾ ഏർപ്പെടുത്തി കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. കുണ്ടറ പഞ്ചായത്തിലും ഇളമ്പള്ളൂർ പഞ്ചായത്തിലും കൊവിഡ് പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30%ൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ പഞ്ചായതുകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്.

Also Read:കൊല്ലം ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു

ഇതോടെ കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രണ്ട് പഞ്ചായത്തുകളിലും പൊലീസ് നിയന്ത്രണം ശക്തമാക്കി. പഞ്ചായത്തുകളിലെ ഇടറോഡുകളെല്ലാം അടച്ചു. സഞ്ചാരമെല്ലാം ഒരു റോഡിലൂടെ മാത്രമാക്കി. കൊല്ലം- തേനി ഹൈവേയിൽ ചന്ദനത്തോപ്പ്, കേരളപുരം, കുണ്ടറ എന്നിവിടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ പൊലീസിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details