കേരളം

kerala

ETV Bharat / state

'അബിഗേല്‍ സാറ റെജിയെ ഉപേക്ഷിച്ച് പോയത് ഒരു സ്‌ത്രീ, കുട്ടി അവശനിലയിലായിരുന്നു': സംഭവം വിവരിച്ച് എസ്‌എന്‍ കോളജ് വിദ്യാര്‍ഥികള്‍ - Latest News In Kollam

Girl Abducted In Kollam: ഓയൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ തട്ടികൊണ്ടു പോയത് ഓയൂരിലെ കാറ്റാടിയില്‍ വച്ച്.

Miss  Girl Abducted In Kollam  Abigail Sara Reggie Find In Asramam Maidanam  Abigail Sara Reggie  Abigail Sara Reggie kidnap  അബിഗേല്‍ സാറ റെജി  Missing Case In Kollam  Kollam News Updates  Latest News In Kollam  നാടിനെ നടുക്കിയ കിഡ്‌നാപ്പിങ്
Girl Abducted In Kollam; Abigail Sara Reggie Find In Asramam Maidanam

By ETV Bharat Kerala Team

Published : Nov 28, 2023, 4:08 PM IST

എസ്‌എന്‍ കോളജ് വിദ്യാര്‍ഥികളുടെ പ്രതികരണം

കൊല്ലം:ഓയൂരില്‍ നിന്നും ഇന്നലെ (നവംബര്‍ 27) കാണാതായ അബിഗേല്‍ സാറ റെജിയെന്ന കുട്ടിയെ ആശ്രാമം മൈതാനത്ത് ഒരു സ്‌ത്രീ ഉപേക്ഷിച്ചിട്ട് പോകുന്നതായി കണ്ടുവെന്ന് എസ്‌ എന്‍ കോളജ് വിദ്യാര്‍ഥികള്‍. പരീക്ഷ കഴിഞ്ഞ് നടന്ന് വരികയായിരുന്ന വിദ്യാര്‍ഥികളാണ് കുട്ടിയെ മൈതാനത്ത് ഉപേക്ഷിക്കുന്നത് കണ്ടത്. ഏകദേശം 35 വയസ് തോന്നിക്കുന്ന സ്‌ത്രീയാണ് കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

ആദ്യം കുട്ടിയെ മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ വാര്‍ത്തകള്‍ പരന്നത് കൊണ്ട് മൊബൈലില്‍ കുട്ടിയുടെ ഫോട്ടോയെടുത്ത് നോക്കുകയായിരുന്നെന്നും അപ്പോഴാണ് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാരില്‍ ഒരാളോട് ഇക്കാര്യം അറിയിച്ചു. കുട്ടി തളര്‍ന്ന് അവശനിലയിലായിരുന്നു.

കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും കുട്ടിയ്‌ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്‌തു. വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തുകയും ചെയ്‌തുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

നാടിനെ നടുക്കിയ കിഡ്‌നാപ്പിങ്:കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ (നവംബര്‍ 27) വൈകിട്ട് 4.20 ഓടെയാണ് അബിഗേല്‍ സാറ റെജിയെന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. നാട്ടുകാരും പൊലീസും അടക്കമാണ് കുട്ടിക്കായി തെരച്ചില്‍ നടത്തിയിരുന്നത്.

സഹോദരനൊപ്പം ട്യൂഷന് പോയി വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ഓയൂര്‍ കാറ്റാടി മുക്കില്‍ വച്ചാണ് സംഭവം. തട്ടിക്കൊണ്ടു പോയ സംഘത്തെ നേരില്‍ കണ്ട അബിഗേല്‍ സാറ റെജിയുടെ സഹോദരന്‍ പ്രതികളെത്തിയ വാഹനത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയിരുന്നു. മുഖംമൂടി ധരിച്ചാണ് സംഘം എത്തിയിരുന്നതെന്നും സഹോദരന്‍ പറഞ്ഞു.

കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നതെന്നും അതില്‍ ഒരു സ്‌ത്രീ ഉണ്ടായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാറില്‍ കയറ്റിയ സംഘം തന്നെ തട്ടിമാറ്റിയെന്നും താന്‍ നിലത്ത് വീണതോടെ സംഘം സഹോദരിയുമായി കാര്‍ വേഗത്തില്‍ ഓടിച്ച് പോയെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് സംഘം വിളിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കെല്ലാം പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു. ഇതിനിടെയാണ് കൊല്ലത്തെ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

also read:അബിഗേല്‍ സാറ റെജിയെ കണ്ടെത്തി ; ആശ്രാമം മൈതാനത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍

ABOUT THE AUTHOR

...view details