കേരളം

kerala

പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍

By

Published : Jan 7, 2021, 7:55 PM IST

മുളവന സ്വദേശി സിനിൽ കുമാർ ആണ് മരിച്ചത്. സുനിലിനെ അപകടപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

man dies burn injuries in kollam  kollam  kollam local news  പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു  relatives alleges mystery over the death of man  കൊല്ലം  കൊല്ലം പ്രാദേശിക വാര്‍ത്തകള്‍
പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊല്ലം: പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. സംഭവത്തില്‍ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. മുളവന ചരുവിള പുത്തൻവീട്ടിൽ സിനിൽ കുമാർ ആണ് മരിച്ചത്. ഡിസംബർ 29-ന് വൈകുന്നേരം 3.45-ഓടെയായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ സിനില്‍ കുമാറിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച വൈകുന്നേരമാണ് മരണം.

പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഉപജീവനത്തിനായി വാങ്ങിയ ഓട്ടോറിക്ഷയാണ് സിനിലിന്‍റെ മരണത്തിന് കാരണമായത്. നിർമാണത്തൊഴിലാളിയായിരുന്നു സിനില്‍ കുമാര്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു വര്‍ഷം മുൻപ്‌ വായ്‌പയെടുത്ത് വാങ്ങിയ ഓട്ടോയുടെ മൂന്ന് തവണകൾ മാത്രമാണ് ഇയാള്‍ക്ക് അടയ്ക്കാനായത്. ഭാര്യക്ക്‌ അസുഖം ബാധിക്കുക കൂടി ചെയ്‌തതോടെ ഓട്ടോ വിൽക്കുകയായിരുന്നു. കഴിഞ്ഞമാസം ബാങ്കിൽ നിന്ന് അറിയിപ്പെത്തിയപ്പോഴാണ് വിൽപ്പനയ്ക്കുശേഷം തവണകൾ അടച്ചിട്ടില്ലെന്ന് ബോധ്യമായത്. വാങ്ങിയയാളെ അന്വേഷിച്ചെങ്കിലും ഓട്ടോ പലകൈ മറഞ്ഞു പോയിരുന്നു. അയത്തിൽ സ്വദേശിയാണ് ഒടുവിൽ ഓട്ടോ വാങ്ങിയതെന്ന് സിനിൽ കണ്ടെത്തി. പരാതിയുമായി ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. കുണ്ടറ പോലീസാണ് നടപടിയെടുക്കേണ്ടതെന്ന്‌ അറിയിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. കുണ്ടറ പൊലീസിനെ സമീപിച്ചെങ്കിലും തിരിച്ചായിരുന്നു അഭിപ്രായം.

കഴിഞ്ഞ ചൊവ്വാഴ്‌ച ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ സിനിൽ അയത്തിലേക്കാണ് പോയത്. ഓട്ടോ കിടന്നിരുന്ന വീടിന് സമീപം വെച്ചാണ് സിനിലിന് പൊള്ളലേറ്റത്. വൈകുന്നേരത്തോടെ ആശുപത്രിയിലെത്തണമെന്നാവശ്യപ്പെട്ട് പൊലീസിന്‍റെ വിളിയെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. സിനിലിനെ അപകടപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ പറയുന്നു. മൂന്ന് മക്കളും സുഖമില്ലാത്ത ഭാര്യയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ഇല്ലാതായിരിക്കുന്നത്.

ABOUT THE AUTHOR

...view details