കൊല്ലം: നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ ദമ്പതികള്‍ക്ക് കൊല്ലം ആര്‍ഡിഒയുടെ ഗൂഗിള്‍ പൂട്ട് വീണു. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവേ മുങ്ങിയ ബാംഗ്ലൂരില്‍ നിന്നെത്തിയ ദമ്പതികളെയാണ് ആര്‍ഡിഒ എം.എ റഹിം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പിടികൂടിയത്. പുലര്‍ച്ചെ ഹോട്ടലില്‍ എത്തിയ ഇവർ ആരുമറിയാതെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ആര്‍ഡിഒ രാവിലെ എത്തിയപ്പോഴാണ് ഇവര്‍ ഹോട്ടലില്‍ ഇല്ലെന്ന വിവരം ലഭിക്കുന്നത്.
കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയവർക്ക് കൊല്ലം ആര്‍ഡിഒയുടെ ഗൂഗിള്‍ പൂട്ട്
ബാംഗ്ലൂരില്‍ നിന്നെത്തിയ ദമ്പതികൾ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മുങ്ങിയത്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ആര്‍ഡിഒ എം.എ റഹിം ഇവരെ കണ്ടെത്തിയത്
ബന്ധുവിന്‍റെ മരണമാണെന്ന് ഹോട്ടല്‍ ജീവനക്കാരനോട് പറഞ്ഞിട്ടാണ് ഇരുവരും മുങ്ങിയത്. തിരച്ചറിയില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ആധാറില്‍ നിന്നും ഇവരുടെ ഏകദേശ ലൊക്കേഷന്‍ മനസിലാക്കി. കൂടുതല്‍ കൃത്യത വരുത്താന്‍ ഗൂഗുള്‍ മാപ്പിന്‍റെ സഹായത്തോടെ മരണവീടിന് സമീപത്ത് എത്തി. കറുത്ത കൊടി ലക്ഷ്യമാക്കി നടന്ന് ഒന്ന് രണ്ട് മരണവീടുകളിൽ ആര്‍ഡിഒ രഹസ്യമായി കയറിയിറങ്ങിയ ശേഷം ഒടുവില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. രേഖയിലെ ഫോട്ടോ വച്ച് ഇവരെ തിരിച്ചറിഞ്ഞതോടെ എസിപി എ. പ്രതീപ് കുമാറിനെ വിവരം അറിയിച്ചു. ഉടന്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ കൈയോടെ പിടികൂടി വീണ്ടും നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇവര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം കേസെടുത്തു.