കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. നല്ലില പഴങ്ങാലം ഉത്രാടം വീട്ടിൽ ഹൃദയ് (19), റഫീഖ് (22), ജയകൃഷ്ണൻ (21), അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിൽ കൂടി പരിചയപ്പെട്ട 17കാരിയെ ഹൃദയ് പീഡിപ്പിച്ച ശേഷം മറ്റു 11 പേർ കൂടി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ - accused arrested
ഇൻസ്റ്റാഗ്രാമിൽ കൂടി പരിചയപ്പെട്ട 17കാരിയെ ഹൃദയ് പീഡിപ്പിച്ച ശേഷം മറ്റു 11 പേർ കൂടി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ജനുവരി 29ന് രാത്രിയാണ് വെളിയം സ്വദേശിയായ പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വർക്കലയിൽ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് വർക്കലയിൽ എത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അപ്പോഴാണ് പെൺകുട്ടി തിരിച്ചു വീട്ടിൽ എത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതിക്കൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.