എട്ട് വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ
കുളത്തൂപ്പുഴ ചന്ദനക്കാവ് വേങ്ങ വിള സ്വദേശി അഷറഫ് എന്ന ഷറഫുദ്ദീൻ (48) ആണ് പൊലീസ് പിടിയിലായത്.
കൊല്ലം: കുളത്തൂപ്പുഴ സ്വദേശിയായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ ചന്ദനക്കാവ് വേങ്ങ വിള സ്വദേശി അഷറഫ് എന്ന ഷറഫുദ്ദീൻ (48) ആണ് പൊലീസ് പിടിയിലായത്. പൊറോട്ട നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കുട്ടിയെ ഇയാളുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. പിന്നീട് കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പരാതിയെ തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കുളത്തൂപ്പുഴ എസ്ഐ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷറഫുദീനെ പിടികൂടിയത്.