ബലാത്സംഗക്കേസ് പ്രതി പൊലീസ് പിടിയിൽ - kundar police
ആരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീക്ഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി പൊലീസിൽ പിടിയിൽ. വെള്ളമൺ കൊട്ടാരം ജങ്ഷന് സമീപം താമസിക്കുന്ന കൊച്ചുവാവയെന്ന അരുൺ ആണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീക്ഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുണ്ടറ സി.ഐ. ജയകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.