കേരളം

kerala

ETV Bharat / state

തേയില തോട്ടത്തില്‍ രാജവെമ്പാല: വാവയെത്തി പിടികൂടി

പിടികൂടിയ പാമ്പിനെ പിന്നീട് വന്യജീവി സങ്കേതമായ കട്ടിളപ്പാറ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

തേയില തോട്ടത്തില്‍ രാജവെമ്പാല

By

Published : Jun 26, 2019, 3:28 AM IST


കൊല്ലം: തോട്ടം തൊഴിലാളികളെ മണിക്കൂറുകള്‍ ഭീതിയിലാഴ്ത്തിയ കൂറ്റന്‍ രാജവെമ്പാല ഒടുവില്‍ പിടിയില്‍. ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാര്‍ ടി ആന്‍റ് ടി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം രാജവെമ്പാലയെ കണ്ടത്. തേയില നുള്ളാന്‍ എത്തിയ തൊഴിലാളികളാണ് രാജവെമ്പാലയെ ആദ്യം കാണുന്നത്. ഭയന്നോടിയ ഇവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വനപാലകര്‍ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. അപകടകാരിയായ പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാവ സുരേഷ് വരുതിയിലാക്കിയത്. വാവ സുരേഷ് പിടിക്കുന്ന 165-ാമത്തെ രാജവെമ്പാലയെയാണ് ഇത്. 15-അടിനീളവും, അഞ്ച് വയസുമുള്ള പെൺ രാജവെമ്പാലയാണ് പിടിയിലായത്. പിടികൂടിയ പാമ്പിനെ പിന്നീട് വന്യജീവി സങ്കേതമായ കട്ടിളപ്പാറ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

തേയില തോട്ടത്തില്‍ രാജവെമ്പാല: വാവയെത്തി പിടികൂടി

ABOUT THE AUTHOR

...view details