കേരളം

kerala

മഴക്കെടുതി: ദുരിതത്തിലായി ചെമ്മീൻ കർഷകർ

അപ്രതീക്ഷിതമായി വന്ന മഴക്കെടുതി വിളവെടുക്കാൻ പാകമായ മത്സ്യ കൃഷിയെയാണ് നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.

By

Published : May 28, 2021, 7:18 PM IST

Published : May 28, 2021, 7:18 PM IST

Updated : May 28, 2021, 7:48 PM IST

Shrimp farmers in distress  Shrimp farmers in distress in kollam district  ദുരിതത്തിലായി ചെമ്മീൻ കർഷകർ  മഴക്കെടുതി  ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും  ദുരിതത്തിലായി ചെമ്മീൻ കർഷകർ  കൊല്ലം മൺറോ തുരുത്തിലെ കർഷകര്‍
മഴക്കെടുതി: ദുരിതത്തിലായി ചെമ്മീൻ കർഷകർ

കൊല്ലം: ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായി ചെമ്മീൻ കർഷകർ. കൊല്ലം മൺറോ തുരുത്തിലെ നൂറിൽപരം കർഷകരുടെ ചെമ്മീനുകളാണ് ചത്തൊടുങ്ങിയത്.

ALSO READ:ETV BHARAT EXCLUSIVE: സിറിഞ്ചും ലഹരിയും സാമൂഹിക വിരുദ്ധ പ്രവർത്തനവുമായി യുവാക്കൾ, ഞെട്ടിക്കുന്ന കാഴ്‌ചകൾ കൊല്ലത്ത്

50 ഏക്കറിൽ കൃഷി ചെയ്തുവന്ന വനാമി ഇനത്തിൽപ്പെട്ട ചെമ്മീനുകളാണ് ചത്തു പൊങ്ങുന്നത്. 90 മുതൽ 100 ദിവസത്തിനകം വിളവെടുക്കാൻ പാകമായ മത്സ്യങ്ങളാണ് കൂട്ടമായി നഷ്ടമാകുന്നതെന്ന് കർഷകർ പറയുന്നു. ന്യൂനമർദത്തിലെ ശക്തമായ മഴയും, വേലിയേറ്റവും മൂലം മത്സ്യകുളങ്ങളിലേക്ക് പുറത്തുനിന്നും വെള്ളം കയറിയതോടെയാണ് ചെമ്മീനുകൾ ചത്തുപൊങ്ങിയത്.

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായി കൊല്ലത്തെ ചെമ്മീൻ കർഷകർ

ALSO READ:കനത്ത മഴ; കൊട്ടാരക്കരയിൽ വ്യാപക നാശനഷ്ടം

വൈദ്യുതി ചാർജ്ജ് ഉൾപ്പെടെ ഏക്കറിൽ പത്തുലക്ഷം രൂപ വരെ ചെമ്മീൻ കൃഷിയ്ക്ക് ചെലവഴിച്ച് കർഷകരും നഷ്ടത്തിലായിരിക്കുകയാണ്. സീസൺ കാത്തിരുന്ന് കൃഷിയിറക്കിയ കർഷകർകര്‍ക്ക് വൻ നഷ്ടമാണ് നേരിടേണ്ടി വന്നത്. കൃഷിയ്ക്കായി ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിലും പോളിസി കവറേജ് ലഭിക്കാത്തതും കർഷകരെ നിരാശയിലാക്കി. അടിയന്തരമായി ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ചെമ്മീൻ കർഷകരുടെ ആവശ്യം.

Last Updated : May 28, 2021, 7:48 PM IST

ABOUT THE AUTHOR

...view details