കേരളം

kerala

ETV Bharat / state

പുത്തൂർ-താഴം റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

ഇരുപത്തഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന പവിത്രേശ്വരം പഞ്ചായത്തിലെ താഴം ഒന്നാം വാർഡിലെ പ്രധാന വഴിയാണ് തകർന്നത്

പുത്തൂർ-താഴം റോഡ് തകർന്നു  യാത്രക്കാർ ദുരിതത്തിൽ  കൊട്ടാരക്കര  താഴം നിവാസികൾ  Puthoor-Thazham Road  collapsed  Puthoor-Thazham Road collapsed
പുത്തൂർ-താഴം റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

By

Published : Oct 18, 2020, 7:56 PM IST

കൊല്ലം: പുത്തൂർ-താഴം റോഡ് തകർന്നതോടെ എഴുപത് വർഷമായി യാത്രദുരിതമനുഭവിക്കുകയാണ് കൊട്ടാരക്കര പുത്തൂർ താഴം നിവാസികൾ. നിരവധി തവണ പരാതി നൽകിയിട്ടും റോഡ് നവീകരിക്കാത്തതിനാൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇരുപത്തഞ്ചോളം കുടുംബങ്ങൾ പാർക്കുന്ന പവിത്രേശ്വരം പഞ്ചായത്തിലെ താഴം ഒന്നാം വാർഡിലെ പ്രധാന വഴിയാണ് തകർന്നത്.

പുത്തൂർ-താഴം റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

കല്ലടയാറിന്‍റെ തീരപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡ് ആയതിനാൽ പ്രളയദിനങ്ങളിൽ ഈ പ്രദേശത്ത് കൂടിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രിയിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും യാത്രാദുരിതം വർധിപ്പിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് പോകാന്‍ പോലും സാധിക്കില്ല. ഗ്രാമസഭകളിൽ റോഡ് നവീകരിച്ചു നൽകണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details