കൊല്ലം: കടയ്ക്കൽ കൊല്ലായിൽ റോഡിലെ അപകടപാലം പുതുക്കി പണിഞ്ഞത് നാട്ടുകാർക്ക് ആശ്വാസമായെങ്കിലും നിർമാണം പൂർത്തീകരിക്കാത്തത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രണ്ടു കോടി രൂപ മുതൽ മുടക്കിയായിരുന്നു നിർമാണം. ആറുമാസത്തിനകം നിർമാണം പൂർത്തീകരിച്ചു നൽകാമെന്നുള്ള അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
സത്യമംഗലം പാലം പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം ശക്തം - കടയ്ക്കൽ
ആറുമാസത്തിനകം നിർമാണം പൂർത്തീകരിച്ചു നൽകാമെന്നുള്ള അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല.
ആദ്യ കരാർ ഏറ്റെടുത്തയാൾ പണി ഉപേക്ഷിച്ചു പോയെങ്കിലും അടങ്കൽ തുക പുതുക്കി നൽകിയതോടെ പാലത്തിന്‍റെ പണി പുനഃരാരംഭിച്ചു. എന്നാൽ കോൺക്രീറ്റിംഗ് കഴിഞ്ഞതല്ലാതെ നിർമാണം പൂർത്തീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് ടാറിംങും,പാലത്തിന്‍റെ ഇരു വശങ്ങളിലുമായിട്ടുളള നടപാതയുടെ നിർമാണവും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പാരിപ്പള്ളി മടത്തറ തിരുവനന്തപുരം ചെങ്കോട്ട റോഡിനെ ബന്ധിപിക്കുന്ന പാലമായതിനാൽ വേഗത്തിൽ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.