കൊല്ലം:കൊട്ടാരക്കര എം.എല്‍.എ ഐഷാ പോറ്റി സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സേവാഭാരതി സംഘടിപ്പിച്ച ഗ്രാമ വൈഭവം പരിപാടിയിലാണ് എം.എല്‍.എ പങ്കെടുത്തത്. കൊട്ടാരക്കര താലൂക്ക് തല പരിപാടി വൃക്ഷതൈ നട്ടുകൊണ്ട് ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തിരുന്നു. എം.എല്‍.എയുടെ വസതിയില്‍ വെച്ച് ചടങ്ങ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പാര്‍ട്ടിയില്‍ പ്രതിക്ഷേധം തലപൊക്കിയത്.
സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തു; ഐഷാ പോറ്റിക്കെതിരെ പ്രതിഷേധം പുകയുന്നു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സേവാഭാരതി സംഘടിപ്പിച്ച ഗ്രാമ വൈഭവം പരിപാടിയിലാണ് എം.എല്‍.എ പങ്കെടുത്തത്. കൊട്ടാരക്കര താലൂക്ക് തല പരിപാടി വൃക്ഷതൈ നട്ടുകൊണ്ട് ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തിരുന്നു.
എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ സംഘാടകര്‍ എത്തിയപ്പോള്‍ മരം നട്ടതാണെന്നും അതില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും എം.എല്‍.എ പ്രതികരിച്ചു. എന്തിലും വിവാദം കണ്ടെത്തുന്ന ചിലരാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും എം.എല്‍.എയാണ് താന്‍. അതുകൊണ്ടാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. അതേസമയം സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ എം.എല്‍.എ പങ്കെടുത്തതിനെതിരെ പാര്‍ട്ടിയിലും യുവജനസംഘടനകളിലും വിവാദം പുകയുകയാണ്. എം.എല്‍.എക്കെതിരെ ഉന്നതഘടകങ്ങളില്‍ പരാതി നല്‍കാനും പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.