ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളോട് പൂന്തുറക്കാര്‍ക്ക് പറയാനുള്ളത്...
പൂന്തുറയില്‍ മിനി ഹാര്‍ബറോ ജിയോ ട്യൂബോ സ്ഥാപിക്കണം. തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ഈ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ മത്സ്യത്തൊഴിലാളികൾ.
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമാണ് പൂന്തുറ. ഓരോ തവണ കടല്‍ കരയിലേക്ക് കയറുമ്പോഴും പൂന്തുറക്കാർക്ക് ആശങ്കയാണ്. കടലെടുക്കുന്ന വീടുകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന മനുഷ്യർ. മിനി ഹാര്‍ബറോ ജിയോ ട്യൂബോ വേണമെന്ന ഇവരുടെ ദീര്‍ഘകാല ആവശ്യം തന്നെയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുന്നോട്ട് വെക്കാനുള്ളത്. മണ്ണെണ്ണ പെര്‍മിറ്റിന്റെ വ്യവസ്ഥകൾ ഉദാരമാക്കണം. ആര് അധികാരത്തില്‍ വന്നാലും ഈ ആവശ്യങ്ങളൊക്കെ പരിഗണിക്കണം. പൂന്തുറയില്‍ നിന്നും മത്സ്യത്തൊഴിലാളിയായ സന്തോഷ് ഇടിവി ഭാരതിനൊപ്പം.