കൊല്ലം : ജില്ലയിലെ ചെറുതും വലുതുമായ ഹാർബറുകളുടെ മേൽനോട്ടം പൊലീസ് ഏറ്റെടുത്തു. തുറമുഖങ്ങളിലെ ഇൻസിഡന്‍റ് കമാൻഡേഴ്‌സ് ആയി കൊല്ലം എസിപി എ.പ്രദീപ് കുമാർ കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാർ എന്നിവരെ നിയമിച്ചു. ഹാർബറുകൾ കേന്ദ്രീകരിച്ച് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ന്ന സാഹചര്യത്തിലാണ് നടപടി.
കൊല്ലത്ത് ഹാർബറുകളുടെ മേൽനോട്ടം പൊലീസ് ഏറ്റെടുത്തു - കൊല്ലം ഹാർബർ
ഹാർബറുകൾ കേന്ദ്രീകരിച്ച് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ന്ന സാഹചര്യത്തിലാണ് നടപടി
കൊല്ലത്ത് ഹാർബറുകളുടെ മേൽനോട്ടം പൊലീസ് ഏറ്റെടുത്തു
ശക്തികുളങ്ങര, തങ്കശേരി, വാടി, മൂതാക്കര, പോർട്ട് കൊല്ലം, ജോനകപ്പുറം ഹാർബറുകളിലെ ചുമതല എസിപി എ.പ്രദീപ് കുമാറിനാണ്. നീണ്ടകര, അഴീക്കൽ ഹാർബറുകളിലെ ചുമതല എസിപി ബി.ഗോപകുമാർ നിർവഹിക്കും. അതേസമയം കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട നീണ്ടകര ഹാർബർ തുറന്നു.