കൊല്ലം: പെരുമൺ പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച ഇടിവി ഭാരത് വാർത്തയെ തുടർന്ന് കൊല്ലം അഡീഷണല്‍ ഡിവിഷണല്‍ മാനേജറുടെനേതൃത്വത്തിൽ പാലത്തിൽ പരിശോധന നടത്തി. തകരാറുകൾ ബോധ്യപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ അറ്റകുറ്റ പണികൾ ആരംഭിക്കും. യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എൻജിനീയറിങ് വിഭാഗം പ്രതിനിധികൾ അറിയിച്ചു.
ETV BHARAT IMPACT: പെരുമൺ പാലത്തിന്‍റെ ബലക്ഷയം; എഡിഎം പരിശോധന നടത്തി - inspection by ADM
യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് എൻജിനീയറിങ് വിഭാഗം പ്രതിനിധികൾ അറിയിച്ചു.
പെരുമൺ പാലം
പെരുമൺ പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച വാർത്ത ഇടിവി ഭാരത് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാലത്തിന്‍റെ ബലക്ഷയം അടിയന്തരമായി പരിശോധിക്കാൻ എഞ്ചിനീയറിങ് വിഭാഗത്തെ റെയിൽവേ ചുമതലപ്പെടുത്തിയത്. പ്രധാന പില്ലറുകളിൽ നിന്ന് കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്ന നിലയിലായിരുന്നു റെയിൽ പാലം.
Last Updated : Jul 10, 2019, 2:23 PM IST