കേരളം

kerala

ETV Bharat / state

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ അതിര്‍ത്തിയില്‍ കടക്കേണ്ടത് അഞ്ച് കടമ്പകള്‍ - സംസ്ഥാനങ്ങൻൾ

ക്വാറന്‍റൈന്‍ രീതി തീരുമാനിക്കുന്നത് ആരോഗ്യ വിഭാഗത്തിൻ്റെ പ്രത്യേക ഡെസ്‌ക്കായിരിക്കും. ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറും ഒരു വോളണ്ടിയറും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും

five boundaries  People  other states  cross  ലോക്ക് ഡൗണ്‍  സംസ്ഥാനങ്ങൻൾ  ഓരോ വ്യക്തിയും
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ അതിര്‍ത്തിയില്‍ കടക്കേണ്ടത് അഞ്ച് കടമ്പകള്‍

By

Published : May 6, 2020, 8:53 PM IST

കൊല്ലം: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ അതിര്‍ത്തിയില്‍ കടക്കേണ്ടത് അഞ്ച് കടമ്പകള്‍. നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്രീനിങ് ഡെസ്‌കുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രണ്ടു സ്‌ക്രീനിങ് ഡെസ്‌ക്കുകളിലൂടെയാണ് എത്തിച്ചേരുന്ന ഓരോ വ്യക്തിയും കടന്ന് പോകേണ്ടത്. ഇവരെ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും.

ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന. തുടര്‍ന്ന് വെര്‍ബല്‍ സ്‌കാനിങിഗിൻ്റെ ഭാഗമായി ഒന്‍പത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പൂരിപ്പിച്ച് വാങ്ങുകയും ചെയ്യും. ഇവരില്‍ രോഗലക്ഷണമുള്ള വ്യക്തികളെ നേരിട്ട് ഡോക്‌ടറുടെ ഡെസ്‌കില്‍ എത്തിക്കുകയും സാമ്പിള്‍ എടുത്തശേഷം ജില്ലാ കണ്‍ട്രോള്‍ റും മുഖേന ആശുപത്രി ഐസോലേഷനിലേക്ക് അയക്കുകയും ചെയ്യും. പനിയില്ലാത്തവരെ റവന്യു ഹെല്‍പ് ഡെസ്‌ക്കിലേക്കാണ് അയയ്ക്കുക. തുടര്‍ന്ന് പൊലീസ് വെരിഫിക്കേഷനുശേഷം ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിക്കും.

ക്വാറന്‍റൈന്‍ രീതി തീരുമാനിക്കുന്നത് ആരോഗ്യ വിഭാഗത്തിൻ്റെ പ്രത്യേക ഡെസ്‌ക്കായിരിക്കും. ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറും ഒരു വോളണ്ടിയറും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ആവശ്യമുള്ളപക്ഷം ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍തന്നെ സ്രവ പരിശോധന നടത്തും. എബിസി മാനദണ്ഡമനുസരിച്ച് എ വിഭാഗത്തിലുള്ളവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെൻ്റ് സെൻ്ററുകളിലേക്ക് അയക്കും. ബി, സി വിഭാഗങ്ങളില്‍ ഉള്ളവരെ കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കും റഫര്‍ ചെയ്യും.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവം എടുക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ ധാരാളം വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് മുറിയില്‍ ഒറ്റക്ക് കഴിയണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വൃക്ക രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരുമായി ഒട്ടും സമ്പര്‍ക്കം പാടില്ല. വീട്ടില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കും കൊവിഡ് കെയര്‍ സെൻ്ററുകള്‍ പരിചരണത്തിനായി ഉപയോഗപ്പെടുത്താം. ഏകദേശം 16,000ത്തിലധികം ആളുകളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details