കേരളം

kerala

ETV Bharat / state

പള്ളിക്കലാറിനെ പൂർവ്വകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൂട്ടായ്‌മ - കരുനാഗപ്പള്ളി

പള്ളിക്കലാറിന്‍റെ നവീകരണത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്തത് നൂറിലേറെ ആളുകളാണ്.

Pallikalar karunagappally  പള്ളിക്കലാർ  കരുനാഗപ്പള്ളി  ള്ളിക്കലാർ സംരക്ഷണ സമിതി
പള്ളിക്കലാറിനെ പൂർവ്വകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൂട്ടായ്‌മ

By

Published : Mar 4, 2021, 7:41 PM IST

കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറിനെ പൂർവ്വകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും സംയുക്തമായി രംഗത്ത്. പള്ളിക്കലാറിന്‍റെ നവീകരണത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്തത് നൂറിലേറെ ആളുകളാണ്. സ്‌കൂളുകൾ, സന്നദ്ധ സംഘടനകൾ, സാമാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ചലഞ്ചിൽ പങ്കാളികളായി .
ആറിന്‍റെ നവീകരണത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ചന്തക്കടവുമുതൽ കന്നേറ്റി ബോട്ട് ടെർമിനൽ വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു. അറവുമാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി ഒഴുക്കി വിടുന്നതാണ് മലിനീകരണത്തിന്‍റെ പ്രധാന കാരണം. കന്നേറ്റി, ചാമ്പക്കടവ്, കല്ലുകടവ് പാലങ്ങളുടെ കൈവരികളിൽ ആൾമറകൾ നിർമ്മിക്കുവാൻ അധികാരികളെ സമീപിക്കുമെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻ ജിത്ത് മിഷ പറഞ്ഞു.

ABOUT THE AUTHOR

...view details