കൊല്ലം: കൊട്ടാരക്കര കടാട്ട് ഏല മണ്ണിട്ട് നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. എഐവൈഎഫ് പ്രവർത്തകർ കൊടികുത്തി പ്രതിഷേധിച്ചു. വില്ലേജ് ഓഫീസർ സ്ഥലം ഉടമയ്ക്ക് നിരോധന ഉത്തരവ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലങ്ങളിലായിരുന്നു കൃഷിയിടം നികത്താനുള്ള നീക്കം നടന്നത്. മുപ്പത് ലോഡ് മണ്ണ് കൃഷിയിടത്തിൽ നിക്ഷേപിച്ചതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഉമ്മന്നൂർ പഞ്ചായത്തിലെ ഏറ്റവും വലിയ കൃഷിയിടമാണ് കടാട്ട് ഏല.
കൊല്ലം കടാട്ട് ഏല മണ്ണിട്ട് നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി ചെയ്ത ഇടത്തേക്ക് ജലമെത്താതെ ആയതോടെയാണ് സമീപത്തെ നിലം നികത്തൽ നാട്ടുകാർ അറിഞ്ഞത്
കടാട്ട് ഏല മണ്ണിട്ട് നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി ചെയ്ത ഇടത്തേക്ക് ജലമെത്താതെ ആയതോടെയാണ് സമീപത്തെ നിലം നികത്തൽ നാട്ടുകാർ അറിഞ്ഞത്. നെല്ലിക്കുന്നം ഏലയിലെ പ്രധാന ജലസ്രോതസായ കൃഷിയിടവും ഇടത്തോടും നികത്തുന്നത്തോടെ ജലക്ഷാമവും വരൾച്ചയും ഉണ്ടാകാൻ കാരണമാകും. വയൽ നികത്തലിനെ നിയമപരമായി നേരിടുമെന്നും മണ്ണ് തിരികെ എടുക്കുന്നതുവരെ സമരം തുടരുമെന്നും എഐവൈഎഫ് വിലങ്ങറ മേഖലാ കമ്മറ്റി അറിയിച്ചു.