കൊല്ലം: കൊട്ടാരക്കരയിലെ താരമായിരിക്കുകയാണ് തൃക്കണ്ണമംഗൽ സ്വദേശിയായ റോയിയുടെ വീട്ടിലെ ഊദ് മരം. ഗുണങ്ങള്‍ അറിയാതെയായിരുന്നു മരം നട്ടതെന്ന് റോയി പറയുന്നു. സുഗന്ധ ദൃവ്യങ്ങള്‍ നിർമിക്കാനാണ് പ്രധാനമായും ഉദ് അഥവാ അഗർ-അക്കിലേറിയ ഉപയോഗിക്കുന്നത്.
കൊട്ടാരക്കരയിലെ താരമായി ഊദ് മരം - Roy
ഗുണങ്ങള്‍ അറിയാതെയായിരുന്നു മരം നട്ടതെന്ന് റോയി പറയുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ നിർമിക്കാനാണ് പ്രധാനമായും ഉദ് അഥവാ അഗർ-അക്കിലേറിയ ഉപയോഗിക്കുന്നത്.
കൃഷി വകുപ്പിൽ ജോലി ചെയ്യുകയാണ് റോയ്. ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകരുടെ സഹായവും പരിപാലനത്തില്‍ ലഭിക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലല്ല കൃഷി ചെയ്യുന്നതെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ കുറഞ്ഞ മുതൽ മുടക്കിൽ ഉയർന്ന വരുമാനം നേടിത്തരുന്ന വൃക്ഷമാണ് ഊദ്.
ഊദിൽ നിന്നും എടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങൾ വിലവരും. ഇലകളും കായ്കളും ആയുർവേദ മരുന്നുകളുടെ നിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്. മരത്തിന്‍റെ കാലപ്പഴക്കം ഊതിന്‍റെ വില നിര്‍ണയികുന്നത്. അതിനാല്‍ മരത്തെ നല്ല രീതിയില്‍ പരിപാലിക്കാനാണ് കുടുംബം ലക്ഷ്യമിടുന്നത്.