കേരളം

kerala

ETV Bharat / state

കൊല്ലത്ത് വാഹനാപകടം: ഒരാൾ മരിച്ചു - ഒരാൾ മരിച്ചു

നാല് പേര്‍ക്ക് പരിക്കേറ്റു

One died  കൊല്ലത്ത് വാഹനാപകടം  ഒരാൾ മരിച്ചു  Kollam accident
കൊല്ലത്ത് വാഹനാപകടം: ഒരാൾ മരിച്ചു

By

Published : May 16, 2020, 7:46 PM IST

കൊല്ലം:കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷന് സമീപം വാഹനാപകടത്തില്‍‌ സ്കൂട്ടർ യാത്രികൻ മരിച്ചു. നാലുപേർക്ക് പരിക്ക്. കൊല്ലം മങ്ങാട് കായൽ വാരത്ത് വീട്ടിൽ സന്തോഷ്(49) ആണ് മരിച്ചത്. കൊല്ലത്ത്‌ നിന്നും കരിക്കോട് ഭാഗത്തേക്ക് പോയ വാഗണാർ കാർ പാലക്കടവിന് സമീപം ഒരു ബൈക്കിൽ ഇടിച്ചു. നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങിയ ബൈക്ക് സന്തോഷിന്‍റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന്‌ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ സന്തോഷിന്‍റെ ദേഹത്തുകൂടി പെട്ടി ഓട്ടോറിക്ഷ കയറിയിറങ്ങുകയും മറിയുകയുമായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേരെ ജില്ലാ ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിളിക്കൊല്ലുർ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details