കൊല്ലം:അഞ്ചൽ ആയൂർ റോഡിൽ കൈപ്പള്ളി പഴയ സൊസൈറ്റി ജംഗ്ഷനില്‍ വൃദ്ധനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 70 വയസിന് മുകളിൽ പ്രായം തോന്നിക്കും. മെലിഞ്ഞ ശരീരമുള്ള ഇദ്ദേഹം പരസഹായം ഇല്ലാതെ നിവർന്ന് ഇരിയ്ക്കാൻ പോലും കഴിയാത്ത വിധം ശാരീരികമായി തളർന്ന അവസ്ഥയിലാണ്.
വെളുപ്പിന് പാൽ വാങ്ങാൻ പോയ പരിസരവാസിയാണ് വൃദ്ധൻ റോഡിന് സമീപത്തെ കടത്തിണ്ണയിൽ തലകീഴായി കിടക്കുന്നത് കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അവശനിലയിലാണെന്ന് മനസിലാക്കിയ ഇയാള്‍ വാർഡ് മെമ്പറെ വിളിച്ച് വരുത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചൽ പൊലീസും സ്ഥലത്തെത്തി.