കേരളം

kerala

ETV Bharat / state

യുവാവിനെ തല്ലിയ വൃദ്ധൻ അറസ്‌റ്റിൽ - കൊട്ടാരക്കര

പ്ലാപ്പള്ളി സ്വദേശി തങ്കച്ചനെയാണ് കൊട്ടാരക്കര പൊലീസ് അറസ്‌റ്റ് ചെയ്യ്തത്

Old man arrested for assaulting youth  യുവാവിനെ തല്ലിയ വൃദ്ധൻ അറസ്‌റ്റിൽ  youth  kollam  oldman  oldman aresstil  kottarakara  കൊല്ലം  കൊട്ടാരക്കര  പ്ലാപ്പള്ളി
യുവാവിനെ തല്ലിയ വൃദ്ധൻ അറസ്‌റ്റിൽ

By

Published : Apr 27, 2020, 8:30 PM IST

കൊല്ലം: കൊട്ടാരക്കര പ്ലാപ്പള്ളിയിൽ പട്ടാപകല്‍ യുവാവിനെ കമ്പിവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച വൃദ്ധൻ അറസ്റ്റില്‍. പ്ലാപ്പള്ളി സ്വദേശി തങ്കച്ചനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്യ്തത്. ജിന്‍സണ്‍ ജെ.പണിക്കര്‍ എന്ന യുവാവിനെയാണ് പ്രതി ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് മർദനതിന് കാരണം. തങ്കച്ചനും അയൽവാസിയുമായി ഉണ്ടായ തർക്കതിന് മധ്യസ്ഥ ചർച്ചയ്ക്ക് ശ്രമിച്ച ജിന്‍സണുമായി പ്രതി വാക്കുതർക്കത്തിലാവുകയായിരുന്നു. അടുത്തദിവസം ബൈക്കിൽ സഞ്ചരിച്ച ജിൻസണെ പ്രതി ഒളിച്ചിരുന്ന് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കൊട്ടാരക്കര സി.ഐ. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാജീവ്, എഫ്.ആര്‍ മനോജ്, സി.പി.ഒ ഹോച്‌മിൻ എസ് ധര്‍മ്മ, മഹേന്ദ്രന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details