കൊല്ലം:മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ കൊല്ലം ജില്ലയിൽ നൂറു കണക്കിന് വിദ്യാർഥികളുടെ പഠനം പെരുവഴിയിലായി. പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ ആയിരത്തുമണ്‍, വേളായിക്കോട് മേഖലയിലെ വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്. സ്വകാര്യ മൊബൈല്‍ കമ്പനികള്‍ മലയോര പ്രദേശങ്ങളെ തീർത്തും കയ്യൊഴിഞ്ഞ നിലയാണ്. ബി.എസ്.എൻ.എൽ കൃത്യമായി പ്രവര്‍ത്തിക്കുന്നുമില്ല. നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പൂര്‍ണമായും മുടങ്ങിയ സ്ഥിതിയാണ്.
മൊബൈല്‍ നെറ്റ് വര്‍ക്കില്ല; വിദ്യാർഥികളുടെ പഠനം ആശങ്കയില്‍ - പിറവന്തൂര്‍
പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ ആയിരത്തുമണ്‍, വേളായിക്കോട് മേഖലയിലെ വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്. സ്വകാര്യ മൊബൈല്‍ കമ്പനികള്‍ മലയോര പ്രദേശങ്ങളെ തീർത്തും കയ്യൊഴിഞ്ഞ നിലയാണ്
അധ്യപകര്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി നല്‍കുന്ന നിര്‍ദേങ്ങളും മറ്റും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. കാറ്റടിച്ചാല്‍ വൈദ്യുതി മുടങ്ങുന്നത് പതിവായതിനാല്‍ ടെലിവിഷനിലൂടെയും പഠനം നടത്താന്‍ സാധിക്കുന്നില്ല. നിരവധി തവണ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല. പഠനം മുടങ്ങിയതോടെ വിദ്യാഥികളുടെ ആശങ്ക ഇരട്ടിയായി. വന്യമൃഗളെ പേടിച്ച് കിലോമീറ്ററുകളോളം നടന്നാണ് പ്രദേശവാസികള്‍ പൂങ്കുളഞ്ഞിയിലോ കടശ്ശേരിയിലോ എത്തുന്നത്. ഇതിനാല്‍ ബസ് സർവീസ് വേളായിക്കോട് ഗ്രൗണ്ട് വരെ നീട്ടണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു. പഠനം മുടങ്ങിയ സാഹചര്യത്തില്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം.