കൊല്ലം: കൊല്ലം അഞ്ചലിൽ അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകനും പരിക്ക്. അഞ്ചൽ ഏറം പെരിഞ്ഞേലിക്കോണം ചരുവിള വീട്ടിൽ അനി എന്ന് വിളിക്കുന്ന തുളസിയ്‌ക്കും അമ്മയ്‌ക്കുമാണ് അയൽവാസിയായ അച്ഛന്‍റെയും മകന്‍റെയും മർദനത്തിൽ പരിക്കേറ്റത്. പ്രതികളായ ഗണേശനും, മകൻ ഹരിയ്‌ക്കും എതിരെ പൊലീസ് കേസെടുത്തു.
കൊല്ലത്ത് അയൽവാസിയുടെ അക്രമം; അമ്മയ്‌ക്കും മകനും പരിക്ക് - anchal police
മർദിച്ചവർക്കെതിരെ അഞ്ചൽ പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം ഇരുവരെയും വെറുതെ വിട്ടുവെന്ന് പരിക്കേറ്റ അനി
മദ്യപിച്ചെത്തിയ അച്ഛനും മകനും അനിയുടെ വീട്ടിലെത്തി വീടിന്‍റെ കതക് കൊടുവാൾ കൊണ്ട് വെട്ടി നശിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അനിയുടെ വൃദ്ധമാതാവിനെ ഇരുവരും അക്രമിക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന് രാത്രി ഏഴ് മണിയോടെ ജോലി കഴിഞ്ഞ് വന്ന അനിയെ ഇരുവരും ചേർന്ന് റോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുയും കൊടുവാൾ കൊണ്ട് അനിയുടെ ഇടത് കൈ വെട്ടി പരിക്കേൽപിക്കുകയും ചെയ്‌തു. സംഭവം തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ഇരുവരും കൊടുവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്‌ടിക്കുകയായിരിന്നുവെന്നും നാട്ടുകാർ പറയുന്നു.
കൂലിവേലയ്ക്ക് പോകുന്ന തന്‍റെ ഭാര്യയെ കുറിച്ച് മോശമായി പറഞ്ഞു നടക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതും തന്‍റെ വീട്ടിൽ കയറി അക്രമം നടത്തിയതെന്നും മർദനത്തിൽ പരിക്കേറ്റ അനി പറഞ്ഞു. മർദിച്ചവർക്കെതിരെ അഞ്ചൽ പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം ഇരുവരെയും വെറുതെ വിട്ടുവെന്നാണ് അനി പറയുന്നത്. അനിയെ ക്രൂരമായി മർദിക്കുന്നത് തടയാൻ ശ്രമിച്ച തനിക്ക് നേരെ കൊടുവാൾ വീശി പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പ്രദേശവാസിയായ നവാസ് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ വാതിയും പ്രതിയും ബന്ധുക്കളാണെന്നും അനിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് വരുകയാണെന്നും അഞ്ചൽ പൊലീസ് അറിയിച്ചു.