കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ ബ്ലൂ ബീറ്റ് : തീരശുചീകരണ ദിനത്തിൽ മാതൃകയായി നീണ്ടകര കോസ്റ്റൽ പൊലീസ് - കൊല്ലം

അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തിൽ പുന്ന തൈകൾ നട്ടുപിടിപ്പിച്ചും തീരപരിസരങ്ങൾ ശുചീകരിച്ചും നീണ്ടകര കോസ്റ്റൽ പൊലീസ്

neendakara coastal police launched operation Blue Beat on international coastal cleanup day  neendakara  coastal police  neendakara coastal police  neendakara coastal police launched operation Blue Beat  operation Blue Beat  operation Blue Beat by neendakara coastal police  international coastal cleanup day  international coastal cleanup day 2021  coastal cleanup day  coastal cleanup day 2021  ഓപ്പറേഷൻ ബ്ലൂ ബീറ്റ്  തീരശുചീകരണ ദിനത്തിൽ മാതൃകയായി നീണ്ടകര കോസ്റ്റൽ പൊലീസ്  അന്താരാഷ്‌ട്ര തീരശുചീകരണ ദിനം  അന്താരാഷ്‌ട്ര തീരദേശശുചീകരണ ദിന  പുന്ന തൈകൾ  നീണ്ടകര കോസ്റ്റൽ പൊലീസ്  നീണ്ടകര  കോസ്റ്റൽ പൊലീസ്  mukesh  m mukesh  mukesh mla  m mukesh mla  എം മുകേഷ്  എം മുകേഷ് എംഎൽഎ  മുകേഷ്  മുകേഷ് എംഎൽഎ  കൊല്ലം  kollam
kollam neendakara coastal police launched operation Blue Beat on international coastal cleanup day

By

Published : Sep 19, 2021, 6:13 PM IST

കൊല്ലം : അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തിൽ പുന്ന തൈകൾ നട്ടുപിടിപ്പിച്ചും തീരപരിസരങ്ങൾ ശുചീകരിച്ചും നീണ്ടകര കോസ്റ്റൽ പൊലീസ്. ഓപ്പറേഷൻ ബ്ലൂ ബീറ്റ് എന്ന പേരിലാണ് കൊല്ലം ബീച്ചും പരിസരവും ശുചീകരണo നടത്തിയത്. കൂടാതെ ഈ പ്രദേശത്ത് 50 പുന്ന തൈകളും നട്ടുപിടിപ്പിച്ചു.

കൊല്ലം എംഎൽഎ എം. മുകേഷ് ശുചീകരണവും വൃക്ഷത്തൈ നടീലും ഉദ്‌ഘാടനം ചെയ്‌തു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വാർഡൻമാർ, ബോട്ട് സ്റ്റാഫ്, ഫാത്തിമ മാതാ കോളജ് എൻഎസ്എസ് വളണ്ടിയേഴ്‌സ്, പ്രീ റിക്രൂട്ട്മെന്‍റ് അoഗങ്ങൾ, കടലോര സമിതി അംഗങ്ങൾ, മത്സ്യത്തൊഴിലാളികള്‍ എന്നിവരും പങ്കാളികളായി.

ALSO READ:അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനത്തില്‍ കൊച്ചിയെ 'ക്ലീനാ'ക്കി ദക്ഷിണ നാവികസേന

കൊല്ലം ബീച്ച് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശുചീകരിക്കാൻ വേണ്ട പ്രവര്‍ത്തനങ്ങളും നവീകരണവും നടത്തുമെന്ന് എംഎൽഎ പറഞ്ഞു. കോസ്റ്റൽ സബ് ഇൻസ്പെക്‌ടർ എം.സി. പ്രശാന്തൻ, കെപിഒ ജോയിന്‍റ് സെക്രട്ടറി കെ. ഉദയൻ, സബ് ഇൻസ്പെക്‌ടർ ഹരികുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details