ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം - കൊട്ടാരക്കര
യുവമോർച്ച പ്രവർത്തകർ ചെണ്ടകൊട്ടിയും പ്രതിഷേധം അറിയിച്ചു.
കൊല്ലം: കൊട്ടാരക്കര ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ്മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി മഹിളാമോർച്ചയുടെ പ്രതിഷേധം. ഔട്ട്‌ലെറ്റിന് മുന്നിൽ ചൂലുമായി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർ ചെണ്ടകൊട്ടിയും പ്രതിഷേധം അറിയിച്ചു. സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്ര ചെയ്യുന്ന നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് മഹിളാമോർച്ച ജില്ലാ പ്രസിഡന്‍റ് ബിറ്റി സുധീർ പറഞ്ഞു. ഔട്ട്ലെറ്റുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.