കൊല്ലം: നെടുവത്തൂരില്‍ വീണ്ടും യുഡിഎഫ് എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര പ്രസിഡന്‍റായി. പിണറ്റിന്‍മുകളില്‍ നിന്ന് മത്സരിച്ച സത്യഭാമയാണ് പ്രസിഡന്‍റായത്. കഴിഞ്ഞ തവണയും സ്വതന്ത്രയായിരുന്നു അഞ്ച് വര്‍ഷവും പഞ്ചായത്ത് ഭരിച്ചിരുന്നത്. യുഡിഎഫ് പിന്താങ്ങിയ സ്വതന്ത്ര സത്യഭാമയും സന്തോഷും തമ്മിലായിരുന്നു മത്സരം.
നെടുവത്തൂരില്‍ സ്വതന്ത്ര പ്രസിഡന്‍റായി; പിന്തുണച്ച് യുഡിഎഫും എല്‍ഡിഎഫും - കൊല്ലം വാര്‍ത്തകള്‍
18 അംഗ പഞ്ചായത്തില്‍ ബിജെപി 7, യുഡിഎഫ് 6, എല്‍ഡിഎഫ് 4, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില.
ആദ്യ റൗണ്ടില്‍ സന്തോഷ് എഴ് വോട്ട്, സത്യഭാമ എഴ്, എല്‍ഡിഎഫിലെ രമണിക്ക് നാല് വോട്ട് എന്നിങ്ങനെയായിരുന്നു വോട്ടുനില. രണ്ടാം ഘട്ടത്തില്‍ കുറഞ്ഞ വോട്ട് ലഭിച്ച എല്‍ഡിഎഫിനെ ഒഴിവാക്കി തുല്യത പാലിച്ച രണ്ട് പേരുകള്‍ ചേര്‍ത്ത് വീണ്ടും വോട്ടിനിട്ടു. ഈ സമയം എല്‍ഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇതിലും രണ്ട് പേര്‍ക്കും ഏഴ് വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുകയായിരുന്നു. 18 അംഗ പഞ്ചായത്തില്‍ ബിജെപി 7, യുഡിഎഫ് 6, എല്‍ഡിഎഫ് 4, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില.