കൊലപാതക ശ്രമം; ഒളിവില്‍പോയ പ്രതിയെ പിടികൂടി
എസ്.ഐമാരായ ജി. രാജീവ്, അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല കരിക്കാമുറ്റം സ്വദേശി അനൂപിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വെട്ടിക്കവല കരിക്കാമുറ്റം ചിറക്കര വീട്ടിൽ ഗോപകുമാറാണ് കൊട്ടാരക്കരയില്‍ വച്ച് പൊലീസിന്‍റെ പിടിയിലായത്. അനൂപും ഗോപകുമാറും തമ്മിൽ വസ്‌തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. ഗോപകുമാർ അനൂപിന്‍റെ വാഴ, കാച്ചിൽ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകകയും അനൂപ് ഇക്കാര്യം ചോദ്യം ചെയ്യുകയും ചെയ്‌തു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ഗോപകുമാര്‍ അനൂപിനെ അസഭ്യം പറയുകയും വെട്ടുകത്തി ഉപയോഗിച്ച് തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വീണ്ടും തലയിൽ വെട്ടാൻ ശ്രമിച്ചത് തടഞ്ഞ അനൂപിന്‍റെ കയ്യിലും മുറിവേറ്റു. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ എസ്.ഐമാരായ ജി. രാജീവ്, അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.