കേരളം

kerala

ETV Bharat / state

തകർന്നു വീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന അനൂപ് കുമാറിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

മൂന്ന് മലയാളികളാണ് എഎൻ 32 വ്യോമസേന വിമാനത്തിലുണ്ടായിരുന്നത്.

ഫയൽ ചിത്രം

By

Published : Jun 14, 2019, 1:01 PM IST

കൊല്ലം: അരുണാചൽ പ്രദേശിൽ തകർന്നുവീണ വ്യോമസേന വിമാനത്തിലെ ഫ്ളൈറ്റ് എഞ്ചിനീയർ അഞ്ചൽ ആലഞ്ചേരി വിജയ വിലാസത്തിൽ അനൂപ് കുമാറിന്‍റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും.

അഞ്ചൽ ആലഞ്ചേരിയിൽ സ്വന്തമായി പണികഴിപ്പിച്ച വീട്ടിൽ ഒന്നര മാസത്തിന് മുമ്പ് അനൂപ് കുമാർ വന്നിരുന്നു. ആറുമാസം പ്രായമായ മകൻ ദ്രോണയ്ക്ക് കുടുംബ ക്ഷേത്രമായ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിൽ ചോറൂണ് നടത്തിയ ശേഷമാണ് ഭാര്യ വൃന്ദയേയും കുഞ്ഞിനേയും ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഒന്നാം ക്ലാസ് മുതൽ പത്തു വരെ ഏരൂർ സർക്കാർ എച്ച്.എസ്സിലും, പ്ലസ്ടുവിന് അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസിലുമാണ് അനൂപ് കുമാർ പഠിച്ചത്. തുടർന്ന് അഞ്ചൽ സെന്‍റ് ജോൺസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേരുന്നത്.

ABOUT THE AUTHOR

...view details