കൊല്ലം: ഗാന്ധിയെക്കുറിച്ച് അന്വേഷിക്കുന്നവർ ഇന്‍റർനെറ്റിലോ സാമൂഹ്യമാധ്യമങ്ങളിലോ ആല്ല തിരയേണ്ടതെന്ന് മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരൻപിള്ള. കൊല്ലത്ത് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍റെ മുപ്പതാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാനും മൂല്യബോധത്തോടെ ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് ഗാന്ധിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിയെക്കുറിച്ച് ഇന്‍റർനെറ്റിലല്ല തിരയേണ്ടതെന്ന് പിഎസ് ശ്രീധരന്‍പിള്ള - മിസോറം ഗവര്‍ണര്‍
കൊല്ലത്ത് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ മുപ്പതാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരൻപിള്ള.
ഗാന്ധിജിയെക്കുറിച്ച് അന്വേഷിക്കുന്നവർ ഇന്‍റർനെറ്റിലല്ല തിരയേണ്ടതെന്ന് മിസോറം ഗവര്‍ണര്‍
ഫൗണ്ടേഷന്‍ ചെയർമാന്‍ എസ്.പ്രദീപ്‌കുമാര്‍ അധ്യക്ഷനായ ചടങ്ങിൽ ന്ത്രി കെ.രാജു, എം.നൗഷാദ് എംഎല്‍എ, ഡോ.വി.കെ.സുധീര്‍, സുബേര്‍ വള്ളക്കടവ്, അഡ്വ.സുഗതന്‍, ഗോപകുമാര്‍ കടവൂര്‍ തുടങ്ങിയവർ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ യോഗത്തില്‍ ഗവര്‍ണര്‍ ആദരിച്ചു.