കൊല്ലം : ആലപ്പുഴയിലെ കൊലപാതകങ്ങൾക്കെതിരെ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. അക്രമസംഭവങ്ങളിലേക്ക് വഴിമാറി പോകുന്ന ആളുകൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ശക്തമായ നടപടിയുണ്ടാകും' ; അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ വലിയ അപകടമുണ്ടാക്കുമെന്ന് കെഎന്‍ ബാലഗോപാല്‍
എന്തിന്‍റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്ക് നയിക്കും
അക്രമ സംഭവങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി നിലകൊള്ളണം: കെ.എൻ ബാലഗോപാൽ
also read:ഷാൻ കൊലപാതകം ആസൂത്രിതം; പ്രതിഷേധം, പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ
എന്തിന്‍റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്ക് നയിക്കും. സർക്കാർ മാത്രമല്ല ജനങ്ങളും ഇത്തരം പ്രവർത്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.