കൊല്ലം: പൊതുവിതരണ ശൃംഖല വഴി വിലക്കുറവിന്‍റെ വിപണി ഒരുക്കാൻ ഇക്കൊല്ലം 2000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്ത് സപ്ലൈകോയുടെ ഓണച്ചന്ത ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ഓണാഘോഷത്തിന് മങ്ങലേൽക്കാതിരിക്കാൻ എല്ലാവർക്കും ഓണ കിറ്റുകൾ നൽകുകയാണ്.
ഓണക്കിറ്റുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ വകയിരുത്തിയത് 500 കോടി രൂപ : മന്ത്രി കെ എൻ ബാലഗോപാൽ - സപ്ലൈകോ
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഓണാഘോഷത്തിന് മങ്ങല്‍ ഏല്‍ക്കാതിരിക്കാനാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണക്കിറ്റിനായി മാത്രം സര്‍ക്കാര്‍ 500 കോടി രൂപ വകയിരുത്തിയതായും മന്ത്രി
ഇതിനായി മാത്രം 500 കോടി രൂപയാണ് നീക്കി വച്ചത്. കഴിഞ്ഞ ആറ് വർഷമായി 13 നിത്യോപയോഗ സാധനങ്ങൾ തീരെ കുറഞ്ഞ വിലയ്‌ക്കാണ് ലഭ്യമാക്കുന്നത്. അവ ഓണച്ചന്തയിലും ലഭ്യമാകും. ഇവിടെ വിൽക്കുന്ന സാധനങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
വലിയ വിലക്കയറ്റം തടയാൻ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ ഡാനിയൽ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷനായി. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ സവാദ്, സപ്ലൈകോ മേഖല മാനേജർ ജലജ ജി എസ് റാണി, ജില്ല മാനേജർ സി വി മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉത്രാട ദിവസം ഉൾപ്പടെ രാവിലെ 9 മുതൽ വൈകിട്ട് 8 മണി വരെയാണ് ഓണച്ചന്തയുടെ പ്രവർത്തനം.