കേരളം

kerala

ETV Bharat / state

നീണ്ടകര കേന്ദ്രീകരിച്ച് ബോട്ട് നിര്‍മാണ യാഡ് ; പ്രഖ്യാപനം നടത്തി ജെ മേഴ്‌സിക്കുട്ടിയമ്മ

യമഹ മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് നിര്‍മിച്ച ഫൈബര്‍ വള്ളത്തിന്‍റെ പരീക്ഷണ ഓട്ടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നീണ്ടകര കേന്ദ്രീകരിച്ച് ബോട്ട് നിര്‍മാണ യാഡ്  പ്രഖ്യാപനം നടത്തി മേഴ്‌സിക്കുട്ടിയമ്മ  ജെ മേഴ്‌സിക്കുട്ടിയമ്മ  കൊല്ലം  boat building yard in neendakara  mercykutty amma  kollam latest news
നീണ്ടകര കേന്ദ്രീകരിച്ച് ബോട്ട് നിര്‍മാണ യാഡ് ; പ്രഖ്യാപനം നടത്തി ജെ മേഴ്‌സിക്കുട്ടിയമ്മ

By

Published : Feb 1, 2020, 2:04 AM IST

കൊല്ലം: നീണ്ടകര ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഈ വര്‍ഷം തന്നെ ബോട്ട് നിര്‍മാണ യാഡിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. യമഹ മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് നിര്‍മിച്ച ഫൈബര്‍ വള്ളത്തിന്‍റെ പരീക്ഷണ ഓട്ടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഫൈബര്‍ വള്ളങ്ങളാണ് നിര്‍മിക്കുക. മത്സ്യഫെഡ് യമഹ കമ്പനിയുമായി സഹകരിച്ചാണ് നിര്‍മാണം. രണ്ട് എഞ്ചിനുകളോട് കൂടി 30 അടി നീളത്തിലാണ് വള്ളങ്ങള്‍ നിര്‍മിക്കുന്നത്. മറൈന്‍ പ്ലൈവുഡ്, ഫൈബര്‍ ഗ്ലാസുകള്‍, തടി എന്നിവയ്ക്ക് പകരമായി സുരക്ഷിതമായ വള്ളങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.

മത്സ്യത്തൊഴിലാളികള്‍ക്ക് യാനങ്ങള്‍ സ്വന്തമാക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന ജോയിന്‍റ് ലയബലിറ്റി സംഘങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഇതിനായി വരുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംഘാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് തിരിച്ചടവ് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. എല്ലാവരും വിഹിതം അടക്കുന്നതോടെ യാനങ്ങള്‍ സംഘത്തിന് സ്വന്തമാക്കാന്‍ സാധിക്കും. വായ്‌പയുടെ പലിശ സര്‍ക്കാര്‍ നല്‍കുമെന്നും അതിനാല്‍ അധികബാധ്യത ഉണ്ടാകില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

ഹാര്‍ബറുകളില്‍ ബോട്ടുകളില്‍ നിന്ന് മത്സ്യങ്ങള്‍ വാഹനങ്ങളിലേക്ക് കയറ്റുന്നതിന് അത്യാധുനിക ക്രെയിന്‍ സംവിധാനങ്ങളും ആധുനിക സ്റ്റോറേജ് സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ലഭ്യമാകുന്ന മത്സ്യങ്ങളുടെ 30 ശതമാനം വരെ നഷ്‌ടപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമമാവും.

ABOUT THE AUTHOR

...view details