കൊല്ലം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാപാരി സമൂഹം നേരിടുന്നത് വൻ പ്രതിസന്ധി. കട തുറക്കാൻ കഴിയാത്തതിന് പുറമെ കടയിലെ സാധനങ്ങൾ നശിച്ചുപോകുന്നതും വ്യാപാരികൾക്ക് വൻ ബാധ്യതയാകും. സ്റ്റുഡിയോ മുതലായ സ്ഥാപനങ്ങളിലെ യന്ത്രസാമഗ്രികൾ പ്രവര്‍ത്തിക്കാത്തതിനാല്‍ കേടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. പെയിന്‍റ് വ്യവസായികളും സമാന പ്രതിസന്ധികൾ നേരിടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വ്യാപാരികളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കൊല്ലം ജില്ലാ പ്രസിഡന്‍റ് ഷിഹാൻ ബഷി പറഞ്ഞു.
ലോക് ഡൗണ്‍ പ്രതിസന്ധിയില്‍ വ്യാപാരികൾ - lock down concern merchants
വൈദ്യുതി ചാർജ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും നൽകേണ്ട എല്ലാ ചാർജുകളും മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്നാവശ്യം.
ലോക് ഡൗണ്‍ പ്രതിസന്ധിയില്‍ വ്യാപാരികൾ
ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കാൻ മൂന്ന് മാസത്തെ സാവകാശം നൽകുക, പിഴ പൂർണമായും ഒഴിവാക്കുക തുടങ്ങിയവയാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. സ്വകാര്യ കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവൃത്തിക്കുന്നവർക്ക് മൂന്ന് മാസത്തെ വാടക ഒഴിവാക്കാൻ ഉത്തരവിറക്കണം. വൈദ്യുതി ചാർജ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും നൽകേണ്ട എല്ലാ ചാർജുകളും മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.