കേരളം

kerala

ETV Bharat / state

മധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി - മരിച്ച നിലയിൽ കണ്ടെത്തി

ആൾ താമസമില്ലാത്ത വീടിന് മുന്നിലെ കിണറ്റിലാണ് താജുദീന്‍റെ മൃതദേഹം കണ്ടെത്തിയത്.

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി  man found dead in well in kollam  man found dead  man found dead in well  kollam  മരിച്ച നിലയിൽ കണ്ടെത്തി  കൊല്ലം
മധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jun 24, 2021, 11:32 AM IST

Updated : Jun 24, 2021, 12:19 PM IST

കൊല്ലം: കൊല്ലം കാവനാട് മധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവനാട് സ്വദേശി താജുദീൻ (52) ആണ് മരിച്ചത്. ആൾ താമസമില്ലാത്ത വീടിന് മുന്നിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

രാവിലെ അഞ്ച് മണി വരെ താജുദീൻ വീട്ടിൽ ഉണ്ടായിരുന്നു. അതിന് ശേഷം ഇയാളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചിറങ്ങി. ആൾ താമസമില്ലാത്ത വീടിന് മുന്നിലെ കിണറിൽ ഇട്ടിരുന്ന വലകൾ മാറി കിടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് താജുദീൻ കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്.

Also Read: മുംബൈയിൽ കരൾ രോഗി മരിച്ചു; മരണം എലി കടിച്ചെന്ന് ബന്ധുക്കൾ

ലോട്ടറി കച്ചവടക്കാരനാണ് താജുദീൻ. ശക്തികുളങ്ങര സിഐ ജോസ്, എസ്ഐ ബിജു എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.

കിണറ്റിൽ വെള്ളം കൂടുതലായതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ മല്ലിക. മുഹമ്മദ് ഷാൻ, ആഷിക് എന്നിവർ മക്കളാണ്.

ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Jun 24, 2021, 12:19 PM IST

ABOUT THE AUTHOR

...view details