കൊല്ലം:വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം പള്ളിമുക്ക് സ്വദേശി ഹാരിസിനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊട്ടിയം സ്വദേശിനിയായ റംസിയാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്ന് ഉറപ്പിക്കുകയും അവസാന നിമിഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു എന്ന് റംസിയയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ - റംസി
പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്ന് ഉറപ്പിക്കുകയും അവസാന നിമിഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു എന്ന് റംസിയയുടെ മാതാപിതാക്കൾ ആരോപിക്കുന്നു
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കിടപ്പുമുറിയിൽ റംസി തൂങ്ങിമരിച്ചത്. വളയിടൽ ചടങ്ങും സാമ്പത്തിക ഇടപാടുകളും നടത്തിയ ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് മാതാപിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. പലപ്പോഴായി അഞ്ച് ലക്ഷത്തോളം രൂപ റംസിയുടെ വീട്ടുകാരിൽ നിന്ന് ഹാരിസ് വാങ്ങിയതായും ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായും വീട്ടുകാർ ആരോപിക്കുന്നു.