കൊല്ലം: ട്രെയിനിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചവറ മുക്കോട് തെക്കതിൽ മുനീറിനെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീം പിടികൂടിയത്. ഷാലിമാർ എക്‌സ്‌പ്രസിൽ വരികയായിരുന്ന പ്രതി വിശാഖപട്ടണത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയത്. ബാഗിൽ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തു.
ട്രെയിനിൽ കടത്തിയ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാലിമാർ എക്‌സ്‌പ്രസിൽ വരികയായിരുന്ന പ്രതി വിശാഖപട്ടണത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയത്. ബാഗിൽ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
വിശാഖപട്ടണത്ത് നിന്നും 2000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കൊല്ലത്തെത്തിച്ച് 3000 രൂപയ്‌ക്കാണ് പ്രതി വിൽപ്പന നടത്തുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന. മാസങ്ങൾക്ക് മുമ്പ് ചാലക്കുടിയിൽ മീൻ വണ്ടിയിൽ 140 കിലോ കഞ്ചാവ് കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുനീർ. അന്ന് ഇയാള്‍ കടന്നുകളഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബാറുകൾക്ക് അവധി വരുന്നതിനാല്‍ അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതായി സിറ്റി പോലീസ് കമ്മീഷണർ ടി.നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈസ്റ്റ് സി.ഐ ഷാഫി, എസ്ഐമാരായ സമ്പത്ത്, സുരേഷ്, ദിൽജിത്ത് എന്നിവരും കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.