കൊല്ലം:പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. പെരുമ്പുഴ മുണ്ടയ്ക്കൽ ജയന്തി കോളനിയിൽ ചരുവിള പുത്തൻവീട്ടിൽ സിബിയാണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. കുണ്ടറ മുളവന സ്വദേശിനിയായ പതിനഞ്ചുകാരിയെ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ - rape 15 year old girl
കുണ്ടറ മുളവന സ്വദേശിനിയായ പതിനഞ്ചുകാരിയെ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
ALSO READ:മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍
ആദ്യ ലോക്ക്‌ഡൗൺ സമയത്ത് കുട്ടി ബന്ധുവിനൊപ്പം പെരുമ്പുഴയിലെ വീട്ടിൽ താമസിച്ചിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹം ചെയ്‌തുകൊള്ളാമെന്ന് തെറ്റിദ്ധരിപ്പിച്ച് 2020 നവംബർ മാസത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് പിടികൂടുകയായിരുന്നു.