കേരളം

kerala

ETV Bharat / state

കൊല്ലത്ത് ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ്; പ്രതി പിടിയില്‍

കരിക്കോട് റോസ് ന​ഗറില്‍ താമസിക്കുന്ന വെഞ്ചേമ്പ് സ്വദേശി ഷാജിന്‍ ആണ് പൊലീസ് പിടിയിലായത്.

man arrested for lottery ticket fraud  lottery ticket fraud  kollam  kollam crime news  crime news  crime latest news  ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ്  കൊല്ലം  കൊല്ലം ക്രൈം ന്യൂസ്  കൊല്ലം പ്രാദേശിക വാര്‍ത്തകള്‍
കൊല്ലത്ത് ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ്; പ്രതി പിടിയില്‍

By

Published : Jan 28, 2021, 7:30 PM IST

കൊല്ലം: ഏഴുകോണില്‍ ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കരിക്കോട് റോസ് ന​ഗറില്‍ വാടകക്ക് താമസിക്കുന്ന വെഞ്ചേമ്പ് സ്വദേശി ഷാജിന്‍(51)ആണ് ഏഴുകോണ്‍ പൊലീസിന്‍റെ പിടിയിലായത്. സ്‌ത്രീ ശക്തി ലോട്ടറിയുടെ 1000 രൂപ സമ്മാനാർഹമായ ടിക്കറ്റ് നമ്പരിന്‍റെ അവസാന അക്കങ്ങള്‍ തിരുത്തി തുക ഇയാള്‍ കൈവശപ്പെടുത്തുകയായിരുന്നു.

പുത്തൂർ മാറനാട് എൽ പി സ്‌കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രതീഷ്‌ കുമാറിന്‍റെ കടയിൽ നിന്നു വാങ്ങിയ ടിക്കറ്റാണ് തിരുത്തി തട്ടിപ്പ് നടത്തിയത്.

ABOUT THE AUTHOR

...view details