കൊല്ലം: കൊല്ലത്ത് വനിത സ്ഥാനാർഥിയുടെ വീട് കയറി ആക്രമണം നടത്തിയ ആൾ പിടിയിൽ. ഓടനാവട്ടം തുറവൂർ സ്വദേശി അനീഷാണ് പൂയപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വെളിയം പഞ്ചായത്തിലെ ചെപ്ര വാർഡിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സുമ സുരേഷിനെ വീട്ടിൽ കടന്നുകയറി മർദിക്കുകയും ഭർത്താവിനെയും വീട്ടുകാരെയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് ബിജെപി പ്രവര്‍ത്തകനായ പ്രതി പിടിയിലായത്.
വനിത സ്ഥാനാർഥിയുടെ വീട് കയറി ആക്രമണം നടത്തിയ ആൾ പിടിയിൽ - kollam election news
വിജയാഹ്ളാദത്തിന്‍റെ മറവിൽ സ്ഥാനാർഥിയുടെ വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യം ചെയ്‌തതിലുള്ള വിരോധമായിരുന്നു മർദന കാരണം
വനിത സ്ഥാനാർഥിയുടെ വീട് കയറി ആക്രമണം നടത്തിയ ആൾ പിടിയിൽ
വിജയാഹ്ളാദത്തിന്‍റെ മറവിൽ സ്ഥാനാർഥിയുടെ വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യം ചെയ്‌തതിലുള്ള വിരോധമായിരുന്നു മർദന കാരണം. തുടർന്നാണ് സ്ഥാനാർത്ഥിയെയും കുടുംബത്തെയും പ്രതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. മറ്റുപ്രതികളും ഉടൻ പിടിയിലാകുമെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.