കൊല്ലം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയില്‍. പുനലൂർ വെഞ്ചേമ്പ് സ്വദേശി ഷെഫീഖിനെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. വെഞ്ചേമ്പ് സ്വദേശി റഹിമിനെയാണ് ഷെഫീഖ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മെയ് 30ന് രാവിലെ ആയിരുന്നു സംഭവം.
അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയില്‍ - കൊലപ്പെടുത്താൻ ശ്രമം
പുനലൂർ വെഞ്ചേമ്പ് സ്വദേശി ഷെഫീഖാണ് പിടിയിലായത്
അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയില്‍
റഹിമിന്‍റെ കൈയ്യിൽ നിന്നും ഷെഫീഖ് 20000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് കഴിഞ്ഞ ദിവസം റഹിം തിരിച്ചു ചോദിച്ചിരുന്നു. ഇതില്‍ കോപാകുലനായ ഷെഫിക് സുഹൃത്തുക്കളെയും കൂട്ടി റഹിമിനെ ആക്രമിക്കുകയായിരുന്നു. റഹിമിന്‍റെ കൈയ്യിൽ ഉണ്ടായിരുന്ന 7500 രൂപയും നഷ്‌ടമായി. ആക്രമണത്തിൽ റഹിമിന്‍റെ മൂക്കിന്‍റെ പാലം തകരുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്‌തു. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.