കേരളം

kerala

ETV Bharat / state

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കടം കൊടുത്ത രൂപ റഹിം തിരിച്ചു ചോദിച്ചിരുന്നു. ഇതിലുണ്ടായ അമർഷത്തിൽ ഷെഫിക് സുഹൃത്തുക്കളെയും കൂട്ടി റഹിമിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലം  പൊലീസ് പിടിയിൽ  കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ  attempted murder of neighbor  Man arrested
അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

By

Published : Jun 5, 2020, 4:13 PM IST

കൊല്ലം:അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പുനലൂർ വെഞ്ചേമ്പ് ഷൈനി മൻസിലിൽ ഷെഫീഖ് (40) ആണ് പുനലൂർ പൊലീസിന്‍റെ പിടിയിലായത്.

വെഞ്ചേമ്പ് സ്വദേശി റഹീമിനാണ് പരിക്കേറ്റത്. മെയ്‌ 30 ന് രാവിലെയായിരുന്നു സംഭവം. റഹീമിന്‍റെ കയ്യിൽ നിന്നും ഷെഫീഖ് 20000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് കഴിഞ്ഞ ദിവസം റഹിം തിരിച്ചു ചോദിച്ചിരുന്നു. ഇതിലുണ്ടായ അമർഷത്തിൽ ഷെഫിക് സുഹൃത്തുക്കളെയും കൂട്ടി റഹിമിനെ ആക്രമിക്കുകയായിരുന്നു.

ഷെഫീഖും സുഹൃത്തുക്കളും ചേർന്ന് റഹീമിനെ ഉപദ്രവിക്കുകയും ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന 7500 രൂപ കൈക്കലാക്കുകയുമായിരുന്നു. ആക്രമണത്തിൽ റഹിമിന്‍റെ മൂക്കിന്‍റെ പാലം തകരുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തെത്തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ റഹിം പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുന്നതായി എസ്എച്ചഒ ബിനു വർഗീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details