കൊല്ലം: സംസ്ഥാന ഗ്രാമവികസന വകുപ്പിൽ യോഗ്യത ഇല്ലാത്തവർക്ക് നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയതില്‍ അഴിമതിയെന്ന് ആരോപണം. വകുപ്പുതല പരീക്ഷ പാസാകാതെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച്ഒരു വിഭാഗം ജീവനക്കാർ വി ഇ ഒ ഗ്രേഡ് 1 സ്ഥാനക്കയറ്റം നേടിയതാണ് വിവാദമാകുന്നത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്- 2 ആയി നിയമനം ലഭിക്കുന്നവർ ആറുമാസത്തെ പ്രീ സർവീസ് ട്രെയിനിങ്ങില്‍ പങ്കെടുക്കണമെന്നും തുടര്‍ന്ന് നടക്കുന്ന പരീക്ഷകളിൽ വിജയിച്ചാൽ മാത്രമേ ഈ തസ്തികയിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യുകയുള്ളൂ എന്നുമാണ് ചട്ടം. രണ്ടുവർഷം മുമ്പുവരെ പ്രീ സർവീസ് ട്രെയിനിങ് ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് ഇൻ സർവീസ് ട്രെയിനിങ് ആയാണ് നടത്തുന്നത്. പ്രൊബേഷൻ ഡിക്ലയർ ചെയ്താൽ മാത്രമേ ഇത്തരക്കാർക്ക് വി ഇ ഒ ഗ്രേഡ് 1 ആയി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിലും രേഖപ്പെടുത്തും. ഒരാൾ പരീക്ഷ തോറ്റാൽ അയാൾ വീണ്ടും പരീക്ഷ എഴുതി പാസാകുന്ന തീയതി വച്ച് പ്രൊബേഷൻ ഡിക്ലയർ ചെയ്യും.
ETV EXCLUSIVE: അയോഗ്യര്‍ക്ക് സ്ഥാനക്കയറ്റം: ഗ്രാമവികസന വകുപ്പില്‍ അഴിമതി
ഗ്രാമവികസന കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പലരും പരീക്ഷ പാസാകാതെ വി ഇ ഒ ഗ്രേഡ് 1 സ്ഥാനക്കയറ്റം നേടിക്കഴിഞ്ഞു
സ്ഥാനക്കയറ്റം
അർഹതപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടഞ്ഞു വച്ചപ്പോഴാണ് കള്ളക്കളി പുറത്തായത്. 14 ജില്ലകളിലായി 152 ബ്ലോക്കുകളിൽ എക്സ്റ്റൻഷൻ ഓഫീസർ, ജോയിൻ ബി ഡി ഒ തസ്തികകളിൽ നിലവിലുള്ള 650 ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ അഴിമതി വ്യക്തമാകുമെന്നും കഴിയുമെന്നും പരാതിക്കാർ പറയുന്നു.