കേരളം

kerala

ETV Bharat / state

നിയമസഭാ സബ്‌ജക്ട് കമ്മിറ്റി നാളെ തെന്മല അണക്കെട്ട് സന്ദര്‍ശിക്കും

നാളെ രാവിലെ 10 മുതൽ അഞ്ചുവരെയാണ് സമിതിയംഗങ്ങൾ ഡാം സന്ദർശിക്കുന്നത്.

നിയമസഭാ സമിതി തെന്മല ഡാം സന്ദർശിക്കും

By

Published : Jul 24, 2019, 12:58 PM IST

Updated : Jul 24, 2019, 1:56 PM IST

കൊല്ലം: നിയമസഭാ സബ്‌ജക്ട് കമ്മിറ്റി നാളെ തെന്മല അണക്കെട്ടില്‍ സന്ദര്‍ശനം നടത്തും. കല്ലട ജലസേചന പദ്ധതിയുടെ ജല വിനിയോഗ ക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലന സാധ്യതകൾ ആരായുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം. നാളെ രാവിലെ 10 മുതൽ അഞ്ചുവരെ സമിതിയംഗങ്ങൾ ഡാം സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തും. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. വേനൽക്കാലത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും മത്സ്യ കൃഷിക്കും വേണ്ടി ജലവിതരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കല്ലട ജലസേചന പദ്ധതിക്ക് തുടക്കമിട്ടത്.

നിയമസഭാ സമിതി തെന്മല ഡാം സന്ദർശിക്കും
Last Updated : Jul 24, 2019, 1:56 PM IST

ABOUT THE AUTHOR

...view details