കൊല്ലം:ഇടത് മുന്നണി സ്ഥാനാർഥി നടൻ എം മുകേഷ് നാമനിർദേശ പത്രിക സമർപിച്ചു. ഹൈസ്‌കൂൾ ജങ്ഷനിലെ മണ്ഡലം കമ്മിറ്റി ഓഫിസിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി അസിസ്റ്റൻ്റ് ഡെവലപ്മെൻ്റ് കമ്മിഷണർ ഷിൻസ് ഡി മുൻപാകെയാണ് മുകേഷ് പത്രിക സമർപിച്ചത്. ഇടത് മുന്നണി നേതാക്കളും പത്രിക സമർപിക്കാർ സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു.
നടൻ എം മുകേഷ് നാമനിർദേശ പത്രിക സമർപിച്ചു - നടൻ എം മുകേഷ് നാമ നിർദേശ പത്രിക സമർപിച്ചു
അസിസ്റ്റൻ്റ് ഡെവലപ്മെൻ്റ് കമ്മിഷണർ ഷിൻസ് ഡി മുൻപാകെയാണ് മുകേഷ് പത്രിക സമർപിച്ചത്.

ഇടത് മുന്നണി സ്ഥാനാർഥി നടൻ എം മുകേഷ് നാമ നിർദേശ പത്രിക സമർപിച്ചു
ഇടത് മുന്നണി സ്ഥാനാർഥി നടൻ എം മുകേഷ് നാമ നിർദേശ പത്രിക സമർപിച്ചു
മണ്ഡലത്തിലെ വികസനത്തിനായി ചെലവാക്കിയ 1330 കോടിയുടെ വികസന പ്രവർത്തനം എന്താണെന്ന് ബിന്ദുകൃഷ്‌ണ വന്നാൽ കാണിച്ച് കൊടുക്കാമെന്ന് മുകേഷ് പറഞ്ഞു. പ്രചാരണം ഗംഭീരമായി നടക്കുകയാണ് . വോട്ട് ചോദിക്കാൻ ഒരുപാട് കാരണങ്ങളുണ്ടെന്നും സാധാരണക്കാരെ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച സർക്കാരായതിനാൽ പ്രചാരണം പ്രയാസകരമല്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Mar 19, 2021, 8:50 PM IST