കേരളം

kerala

ETV Bharat / state

കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്ത് ബാസ്റ്റാന്‍റിന് സമീപം നാട്ടുകാർ റോഡ് ഉപരോധിച്ചു

ഓട നവീകരണത്തിനായി പൊളിച്ച റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്.

kundara elampallur panchayat road  കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്ത് റോഡ്  നാട്ടുകാർ റോഡ് ഉപരോധിച്ചു  Locals blocked  Locals blocked road near Kundara Elampallur
കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്ത് ബാസ്റ്റാന്‍റിന് സമീപം നാട്ടുകാർ റോഡ് ഉപരോധിച്ചു

By

Published : Jan 8, 2021, 6:19 PM IST

കൊല്ലം: ഓട നവീകരണത്തിനായി പൊളിച്ച റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്ത് ബസ് സ്റ്റാന്‍റിന് സമീപം നാട്ടുകാർ റോഡ് ഉപരോധിച്ചു. ബസ്റ്റാന്‍റിന് സമീപത്തു നിന്നും പനംകുറ്റി ഏലയിലേക്കുള്ള റോഡാണ് മാസങ്ങൾക്ക് മുൻപ് ഓടയുടെ പുനർ നിർമാണത്തിനായി വെട്ടിപൊളിച്ചത്.

കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്ത് ബാസ്റ്റാന്‍റിന് സമീപം നാട്ടുകാർ റോഡ് ഉപരോധിച്ചു

കുണ്ടറ ടൗണിലെ ഓടകളിൽ നിന്നും ഒഴുകിവരുന്ന വെള്ളം പനംകുറ്റി ഏലയിലേക്ക് ഒഴുക്കിവിടാനായി വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണ് മൂന്ന് മീറ്ററോളം വീതിയുള്ള ഓട. ഓടയുടെ മുകളിൽ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട റോഡായിരുന്നു പനംകുറ്റി ഏലാ നിവാസികളുടെ ഏക സഞ്ചാരമാർഗം. ഓടയുടെ പുനർനിർമാണത്തിനായി സ്ലാബുകൾ ഇളക്കിമാറ്റിയതോടെ നിരവധി കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് ഇല്ലാതായത്.

ഓട നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും 32 ലക്ഷം രൂപയാണ് അനുവദിച്ചത്.കഴിഞ്ഞ ഒക്ടോബർ 17 നാണ് ഓടയുടെ പുനർനിർമാണത്തിനായി സ്ലാബുകൾ ഇളക്കിമാറ്റിയത്. മാസങ്ങൾ കഴിയുമ്പോഴും നിർമാണം എങ്ങുമെത്തിയില്ല. പലതവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ ആണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. തുടർന്ന് പൊലീസുമായി നടത്തി നടത്തിയ ചർച്ചയിൽ ഉപരോധസമരം അവസാനിപ്പിക്കാൻ നാട്ടുകാർ തയ്യാറായി. കെ.ഇഖ്ബാൽ, തടതിവിള ചന്ദ്രൻ പിള്ള, രാജേഷ്, പ്രദീഷ്, സിന്ധു, മിനി, മായാ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details