കൊല്ലം: കുളത്തൂപ്പുഴ കിഴക്കേക്കര പുത്തന്‍ വീട്ടില്‍ വാസു എന്ന 65 കാരനെ വനത്തിൽ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. വീട്ടില്‍ നിന്നും ഭക്ഷണവുമായി വനമേഖലയിലെ കൃഷിയിടത്തിലേക്ക് പോയ വാസുവിനെ കാണാതായെന്നാണ് ഭാര്യ അടക്കമുള്ള ബന്ധുക്കളുടെ പരാതി. വാസുവിന്‍റെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടന്ന് ഭാര്യയും മക്കളും ആരോപിക്കുന്നു. വാസു പാട്ടത്തിന് എടുത്ത കൃഷി ഭൂമി തട്ടിയെടുക്കാന്‍ ഒരാള്‍ നിരന്തരമായി ശ്രമിച്ചിരുന്നുവെന്നും രാത്രി കൃഷിയിടത്തില്‍ എത്തി ഭയപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തിരുന്നുവെന്ന് വാസുവിന്‍റെ ഭാര്യ രാജമ്മ പറഞ്ഞു.
കുളത്തൂപ്പുഴ വനമേഖലയില്‍ 65 കാരനെ കാണാതായിട്ട് രണ്ടാഴ്‌ച;ദുരൂഹതയെന്ന് ബന്ധുക്കള്‍
അന്വേഷണത്തിൽ വീഴ്ച എന്ന് കുടുംബം
വില്ലുമല കാണിക്കുടി പ്രദേശത്തെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു വാസു. അതേസമയം വാസുവിനെ കാണാതായ ആദ്യ രണ്ടു ദിവസം ഒഴിച്ചാല്‍ പിന്നീട് വനപാലകരോ പൊലീസോ വാസുവിനെ കണ്ടെത്തുന്നതിന് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴയും വന്യ മൃഗ സാനിധ്യവും വനത്തിനുള്ളിലെ തെരച്ചില്‍ ദുഷ്കരമാക്കിയിട്ടുണ്ട്. വാസുവിന്‍റെ തിരോധാനം സംബന്ധിച്ച് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും അന്വേഷണം ഊര്‍ജിതമാണെന്നും കുളത്തുപ്പുഴ എസ് ഐ ജയകുമാര്‍ പറഞ്ഞു.