കൊല്ലം :കെ റെയിലിനെതിരെ കൊല്ലം കലക്‌ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. താലൂക്ക് ഓഫിസ് ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
ഇതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സമരക്കാരില്‍ ചിലരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.