കേരളം

kerala

ETV Bharat / state

ട്രോളിലൂടെ പഠനം ആസ്വാദകരമാക്കി അധ്യാപകന്‍

കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ഷിനു വി രാജാണ് ട്രോളുകളിലൂടെ കുട്ടികൾക്ക് പഠനം ആസ്വാദ്യമാക്കുന്നത്.

teacher from kottarakkara adopts a new model for teaching; went viral in social media  new teaching method  viral in social media  troll  പാഠഭാഗങ്ങൾ ട്രോൾ മഴയാക്കി കൊട്ടാരക്കരയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  കൊട്ടാരക്കര  സാമൂഹ്യശാസ്ത്ര അധ്യാപകന്‍
പാഠഭാഗങ്ങൾ ട്രോൾ മഴയാക്കി കൊട്ടാരക്കരയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍

By

Published : Jun 26, 2021, 12:18 PM IST

Updated : Jun 26, 2021, 12:23 PM IST

കൊല്ലം:സിനിമയിലും കാർട്ടൂണുകളിലും പരിചിതമായ കഥാപാത്രങ്ങളെ ട്രോളുകളാക്കി പഠിപ്പിക്കുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം. കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ സാമൂഹ്യ കഥാപാത്രങ്ങളെ ട്രോളുകളാക്കി അവതരിപ്പിച്ചാണ് ഷിനു വി രാജ് എന്ന അധ്യാപകന്‍ പഠനം ആസ്വാദകരമാക്കുന്നത്.

ട്രോളിലൂടെ പഠനം ആസ്വാദകരമാക്കി അധ്യാപകന്‍

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠങ്ങളാണ് ട്രോളുകളായി പഠിപ്പിക്കുന്നത്. എസ്.എസ്.ഗുരു എന്ന ബ്ലോഗിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് ട്രോളുകൾ വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്.

Also read: കൊട്ടാരക്കരയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ട്രോൾ പോസ്റ്റിന് താഴെയായി ഏതു പാഠഭാഗത്തിലേതാണ് ഇതെന്നുള്ള വിവരണവും നൽകുന്നുണ്ട്.കഴിഞ്ഞ വർഷം ആരംഭിച്ച ട്രോൾ പഠനരീതി വിദ്യാർത്ഥികളിൽ മികച്ച വിജയം നേടാൻ സഹായിച്ചതായി അധ്യാപകന്‍ പറയുന്നു. സാമൂഹ്യശാസ്ത്ര വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഷിനുവിന്‍റെ ട്രോളുകൾ തരംഗമായി മാറിയിരിക്കുകയാണ്.

Last Updated : Jun 26, 2021, 12:23 PM IST

ABOUT THE AUTHOR

...view details